Uncategorized
കേളകം സാൻജോസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേ പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവത്തിന് തുടക്കമായി

കേളകം സാൻജോസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേ പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവത്തിന് തുടക്കമായി. ഇടവക വികാരി റവ ഫാ മാത്യു പെരുമാട്ടിക്കുന്നേൽ തിരുനാൾ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ മാനേജർ റവ ഫാ സിജോ ഇളംകുന്നപ്പുഴ തിരുനാൾ കുർബാനയും വചന സന്ദേശവും നൽകി. ജനുവരി 30,31 ഫെബ്രുവരി 1 തീയതികളിലാണ് പ്രധാന തിരുനാൾ ദിനങ്ങൾ.




