Uncategorized
പേരാവൂർ, ചെവിടിക്കുന്നിൽ വാഹനാപകടം ഒരാൾക്ക് പരിക്ക്.

പേരാവൂർ :വെള്ളിയാഴ്ച രാവിലെ 9. 30 ഓട്കൂടിയാണ് അപകടം നടന്നത്. കൊട്ടൻ ചുരം ഭാഗത്തുനിന്നും പേരാവൂർ ഭാഗത്തേക്ക് വരികയായിരുന്ന ഇരുചക്രവാഹനവും തൊണ്ടിയിൽ നിന്നും പേരാവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യബസ്സും തമ്മിലാണ് ചെവിടിക്കുന്നിൽ കൂട്ടിയിടിച്ചത്. ഇരുചക്ര വാഹനത്തിന്റെ പുറകിലായിരുന്നു സ്വകാര്യ ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുചക്ര വാഹനത്തിൽ നിന്നും തെറിച്ചു വീണ കബീറിനെ പരിക്കുകളോടെ പേരാവൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.




