Uncategorized
ദൈവത്തെ കൊള്ളയടിച്ചില്ലേ?” ശബരിമല സ്വർണക്കൊള്ളയിൽ എൻ.വാസുവിൻ്റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളകേസിൽ എൻ. വാസുവിൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന് ചോദിച്ച കോടതി ജാമ്യം തേടി വിചാരണക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശവും നൽകി. കവര്‍ച്ച സമയത്ത് ദേവസ്വം ബോർഡ് ചുമതലയിലുണ്ടായിരുന്ന ആളാണ് എന്‍. വാസുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. എസ്‌ഐടി വാസുവിൻ്റെ ജാമ്യാപേക്ഷയെ എതിര്‍ത്തല്ലോ എന്നും സുപ്രീം കോടതി ചോദ്യമുന്നയിച്ചു.




