Uncategorized

‘പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്, ചില യുവതികൾ പണം ലക്ഷ്യമിട്ട് സബ്സ്ക്രൈബ് ചെയ്യിക്കാൻ നടക്കുന്നു’

സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. ചില യുവതികൾ പണം സമ്പാദിക്കാനായി മാത്രം ലക്ഷ്യമിട്ട് സബ്സ്ക്രൈബ് ചെയ്യിക്കാനായി നടക്കുന്നുവെന്നാണ് പണ്ഡിറ്റിന്റെ ആരോപണം. നിങ്ങൾ കഷ്‌ടപ്പെട്ട് ഉണ്ടാക്കുന്ന പണം ഈ ലൈവിന്റെ മറവിൽ അടിച്ചു മാറ്റുകയാണ് പലരുടെയും ഉദ്ദേശമെന്നും കോടികളുടെ വീട്, ലക്ഷങ്ങളുടെ കാർ വാങ്ങുക, ലാവിഷായി ജീവിക്കുക എന്നിവയാണ് ലക്ഷ്യമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതെന്നും ഇതേത്തുടർന്ന് ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. നാട്ടിലും വീട്ടിലും ഇത്തരത്തിലൊന്നും ആരോപണം കേൾക്കാത്ത വ്യക്തിയായിരുന്നു ദീപക് എന്നും ഇവർ പറഞ്ഞു. രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് അമ്മയും അച്ഛനും ചില നാട്ടുകാരുടെ സഹായത്തോടെ വാതിൽ തുറന്നു നോക്കിയപ്പോഴാണ് ദീപക്കിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button