Uncategorized
ED അന്വേഷണത്തോട് പൂർണമായി സഹകരിക്കും; സത്യം അന്വേഷിച്ചുള്ള ഏത് പ്രവർത്തിക്കും ഒപ്പമുണ്ടാകും’; കെ ജയകുമാർ

ശബരിമല സ്വർണക്കൊള്ളയിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കാനില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. സത്യം അന്വേഷിച്ചുള്ള ഏത് പ്രവർത്തിക്കും ഒപ്പമുണ്ടാകുമെന്നും കെ ജയകുമാർ പറഞ്ഞു. അന്വേഷണത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുമെന്ന് ജയകുമാർ വ്യക്തമാക്കി.
അന്നത്തെ ഭരണസമിതിയുടെ പ്രവർത്തനങ്ങൾ അന്വേഷിക്കട്ടെ. വഴിപാട് ക്രമക്കേടിലും കോടതി അന്വേഷണം നടക്കണം. അതിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കാൻ ഞങ്ങളുടെ ഭരണസമിതി തയാറാണെന്ന് ജയകുമാർ വ്യക്തമാക്കി. ഇഡി അന്വേഷണത്തോട് പൂർണമായി സഹകരിക്കണം. അറസ്റ്റ് ചെയ്യേണ്ടവരെ അറസ്റ്റ് ചെയ്യണമെന്ന് അദേഹം പറഞ്ഞു.




