Uncategorized
ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ് വാൾ പ്രൊഫഷണല്‍ ബാഡ്മിന്റണിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു.

ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ് വാൾ പ്രൊഫഷണല്‍ ബാഡ്മിന്റണിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. പോഡ്കാസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ സൈന, ബാഡ്മിന്റൺ ലോക ഒന്നാം നമ്പർ പദവിയിലെത്തിയ ആദ്യ ഇന്ത്യൻ വനിതാ താരമാണ്. കഴിഞ്ഞ രണ്ട് വർഷമായി വിട്ടുമാറാത്ത കാൽമുട്ടിലെ പരിക്കുകളുമായി പോരാടുകയായിരുന്നു 35കാരിയായ സൈന. 2016 ലെ റിയോ ഒളിമ്പിക്സിനിടെയാണ് സൈനയ്ക്ക് ആദ്യമായി കാൽമുട്ട് പരിക്ക് അനുഭവപ്പെട്ടത്. ആത്മവിശ്വാസത്തോടെ തിരിച്ചുവന്ന താരം 2017ലെ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും 2018ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടി കരുത്ത് തെളിയിച്ചിരുന്നു. എന്നാൽ 2024 ന് ശേഷം സൈന മത്സരരംഗത്ത് സജീവമായില്ല. പരിക്ക് കഠിനമായ പരിശീലത്തിന് തടസമായതോടെയാണ് വിരമിക്കൽ തീരുമാനത്തിലേക്ക് സൈന എത്തിയത്.




