സിസിടിവിയോ മറ്റോ ഇല്ല, 72കാരിയുടെ വായിലെ രക്തക്കറ നിർണായകമായി,അത് മറ്റൊരാളുടെ, ഒടുവില്‍ പരമേശ്വരയെ പൊക്കി

ബദിയടുക്ക: വയോധികയെ കൊലപ്പെടുത്തി കരിമണിമാല കവര്‍ന്ന കേസില്‍ നിര്‍ണായക വഴിത്തിരിവായത് പ്രതിയുടെ കയ്യിലെ മുറിവ്. കുംബഡാജെ മൗവ്വാറിലെ 72കാരി പുഷ്പലത വി ഷെട്ടി കൊല്ലപ്പെട്ട കേസിലാണ് പ്രതി 47 കാരനായ പരമേശ്വരയുടെ കയ്യിലെ മുറിവ് നിര്‍ണായകമായത്. പുഷ്പലതയുടെ വായില്‍ കണ്ട ചോരയാണ് അന്വേഷണ സംഘത്തിന് പ്രതി ആരാണെന്നുറപ്പിക്കാനുള്ള തുമ്പായത്. അത് കൊല്ലപ്പെട്ടയാളിന്റേതല്ല എന്നുകൂടി വ്യക്തമായതോ
ടെ പ്രതിയിലേക്കെത്താന്‍ എളുപ്പമായി.
രക്ഷപ്പെടാനുള്ള ശ്രമത്തില്‍ പ്രതിയുടെ ദേഹത്ത് കടിച്ചപ്പോഴാണ് വയോധികയുടെ വായില്‍ രക്തം പുരണ്ടതെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. 15ന് ആണ് പുഷ്പലതയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.കുറ്റകൃത്യം നടന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് തീര്‍ത്തും ഒറ്റപ്പെട്ട സ്ഥലത്ത് നടന്ന സംഭവ വിവരം പൊലീസിന് ലഭിക്കുന്നത്. സമീപത്ത് സിസിടിവി സംവിധാനങ്ങളൊന്നുമില്ലാത്തതും പൊലീസിന് വെല്ലുവിളിയായി. എന്നാല്‍ വീടും പരിസരപ്രദേശങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും നിരീക്ഷിക്കാന്‍ പൊലീസ് അഞ്ചിലധികം സ്‌ക്വാഡുകള്‍ രൂപവത്കരിച്ചു. പിറ്റേന്നുതന്നെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.




