Uncategorized

*കിളിയന്തറയില്‍ ബസിന് തീ പിടിച്ചു… ആളപായമില്ല*

കിളിയന്തറ:കിളിയന്തറ സ്കൂളിന് സമീപത്ത് റോഡിൽ വെച്ചാണ് ദീർഘദൂര സർവീസ് നടത്തുന്ന അശോക ട്രാവൽസിന് തീപിടിച്ചത്. ഓയിൽ ടാങ്ക് ചൂടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം ഉച്ചയ്ക്കുശേഷം രണ്ടു മുപ്പതോടെ ആയിരുന്നു ബസ്സിന് തീപിടുത്തം ഉണ്ടായത്. ദീർഘദൂര സർവീസ് കഴിഞ്ഞു വരുന്ന വഴിയായതിനാൽ ബസ്സിൽ യാത്രികർ ഉണ്ടായിരുന്നില്ല. തീപിടുത്തം ഉണ്ടായപ്പോൾ തന്നെ നാട്ടുകാരും ബസ് ജീവനക്കാരും തീ അണയ്ക്കാൻ ശ്രമം നടത്തിയിരുന്നു എങ്കിലും ഇരിട്ടിയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തുടർന്ന് ഫയർഫോഴ്സ് സംഘം ബസ് മുഴുവനായും പരിശോധന നടത്തുകയും ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button