ഇരിട്ടി കെഎസ്ആർടിസി ബസിൽ നിന്ന് വീണു പരിക്കേറ്റ വീട്ടമ്മയെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു

ഇരിട്ടി:കെഎസ്ആർടിസി ബസ്സിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും സംയോജിത ഇടപെടലാണ് ബസിൽ നിന്ന് വീണു പരിക്കേറ്റ ആലക്കോട് സ്വദേശിനി പുഷ്പവല്ലിയെ ഉടൻതന്നെ ഇരിട്ടിയിലെ അമല ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത്. ഇന്ന് രാവിലെ ചെറുപുഴ രാജഗിരിയിൽ നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരിയായിരുന്നു പുഷ്പവല്ലി. ബസ്സിന്റെ മുന്നിലത്തെ സീറ്റിൽ ഇരിക്കുകയായിരുന്നു ഈ സമയം ഇരിട്ടി പാലത്തിനു സമീപം കെഎസ്ആർടിസി ബസ് എത്തിയപ്പോൾ ബസിന്റെ മുന്നിലൂടെ ഇരുചക്ര വാഹനം പോകുന്നത് കണ്ടപ്പോൾ പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു. ആ സമയത്താണ് പുഷ്പവല്ലി വീണത് അപ്പോൾ തന്നെ ബോധം പോവുകയായിരുന്നു. പിന്നെ ബസ്സിലെ ഡ്രൈവർ നേരെ ഇരിട്ടി കീഴൂരിൽ ഉള്ള അമല ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. കണ്ടക്ടർ ആശുപത്രിയിൽ നിന്ന് അവരുടെ ബന്ധുക്കളെ വിവരം അറിയിച്ചു. ബസ്സിലെ ഡ്രൈവർ കൊട്ടിയൂർ സ്വദേശി ബിജുവും കണ്ടക്ടർ ശ്രീകണ്ഠാപുരം സ്വദേശി ശ്രീനിവാസനും ആണ് അവരുടെ സംയോജിത ഇടപെടലും ഒപ്പം യാത്രക്കാരുടെയും ഇടപെടലുമാണ് പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത് .




