Uncategorized

സിപിഐഎമ്മിന് കനത്ത തിരിച്ചടി: വയനാട് ജില്ലയിലെ മുതിർന്ന പാർട്ടി നേതാവ് എവി ജയന്‍ പാർട്ടി വിടുന്നു

കല്‍പ്പറ്റ: വയനാട്ടിലെ മുതിർന്ന സിപിഐഎം നേതാവ് എ വി ജയന്‍ പാർട്ടി വിട്ടു. സിപിഐഎമ്മില്‍ ഇനിയും തുടർന്ന് പോകാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും ജില്ലാ സമ്മേളനം മുതല്‍ ഒരു വിഭാഗം തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശശീന്ദ്രന്‍-റഫീഖ് വിഭാഗത്തിനെതിരായ വിമർശനങ്ങളാണ് തനിക്കെതിരായ വേട്ടയാടലിന് കാരണമെന്നും എവി ജയന്‍ ആരോപിക്കുന്നു. ഏറെനാളായി വയനാട് ജില്ലയിലെ സിപിഐഎമ്മില്‍ നിലനില്‍ക്കുന്ന ഉള്‍പ്പാർട്ടി പോരാണ് എവി ജയന്‍റെ പാർട്ടി വിടലിലൂടെ പരസ്യമായ പൊട്ടിത്തെറിയിവലേക്ക് എത്തിനില്‍ക്കുന്നത്.കഴിഞ്ഞ മൂന്നരപതിറ്റാണ്ട് കാലം പൂർണ്ണമായും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. പാർട്ടിയില്‍ ഭീഷണിയുടെ സ്വരത്തിലാണ് തീരുമാനങ്ങളെടുക്കുന്നത്. തന്നെ വേട്ടയാടാന്‍ വേണ്ടി പാർട്ടിക്കുള്ളിലെ ചിലർ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിവരം ചോർത്തി നല്‍കി. ഇത്തരത്തിലുള്ള ആസൂത്രിതമായ അട്ടിമറികള്‍ സിപിഐഎമ്മിന് ഒരിക്കലും ഗുണം ചെയ്യില്ലെന്നും എവി ജയന്‍ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button