Uncategorized

പിപി ദിവ്യക്ക് പ്രഹരം; സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, സിഎസ് സുജാത സംസ്ഥാന സെക്രട്ടറി

തരുവനന്തപുരം: ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്നും പി പി ദിവ്യയെ ഒഴിവാക്കി. മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായിരുന്നു പി പി ദിവ്യ. മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനമാണ് നടപടി സ്വീകരിച്ചത്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി സി എസ് സുജാതയെ തെരഞ്ഞെടുത്തു. കെ എസ് സലീഖയാണ് സംസ്ഥാന പ്രസിഡന്റ്. ഇ പത്മാവതിയെ ട്രഷററായും തെരഞ്ഞെടുത്തു.

25,27,28 തീയതികളിൽ ഹൈദരാബാദിൽ വെച്ച് ജനാധിപത്യ മഹിള അസോസിയേഷന്‍റെ അഖിലേന്ത്യ സമ്മേളനം നടക്കുമെന്ന് വാർത്താ സമ്മേളനത്തില്‍ പികെ ശ്രീമതി ടീച്ചർ അറിയിച്ചു. 700 പേരാണ് സമ്മേളന പ്രതിനിധികളായതെന്നും ട്രാൻസ്ജെൻഡർ വ്യക്തികൾ ചർച്ചയിൽ അടക്കം പങ്കെടുത്തു, 17 പ്രമേയങ്ങൾ സമ്മേളനം പാസാക്കി. 36 അംഗങ്ങൾ ഉള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെയും, 116 സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു എന്നും സിഎസ് സുജാത പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button