Uncategorized

ജനാധിപത്യ മഹിളാ അസോസിയേഷൻ: സി.എസ്. സുജാത സെക്രട്ടറിയായി തുടരും; കെ.എസ്. സലീഖ പ്രസിഡന്റ്

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. നിലവിലെ സംസ്ഥാന സെക്രട്ടറിയായ സി.എസ്. സുജാത സ്ഥാനത്ത് തുടരും. കെ.എസ്. സലീഖയാണ് പുതിയ സംസ്ഥാന പ്രസിഡന്റ്. ഇ. പത്മാവതിയെ ട്രഷററായി തിരഞ്ഞെടുത്തു.

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന തിരഞ്ഞെടുപ്പിൽ 116 അംഗ സംസ്ഥാന കമ്മിറ്റിയെയും അസോസിയേഷൻ തിരഞ്ഞെടുത്തു. വരും വർഷങ്ങളിൽ സംസ്ഥാനത്തെ സ്ത്രീപക്ഷ പോരാട്ടങ്ങൾക്കും സംഘടനയുടെ പ്രവർത്തനങ്ങൾക്കും പുതിയ ഭാരവാഹികൾ നേതൃത്വം നൽകും.

സി.എസ്. സുജാതയുടെ പ്രവർത്തന മികവിനുള്ള അംഗീകാരം കൂടിയാണ് സെക്രട്ടറി സ്ഥാനത്തെ തുടർച്ച. സംഘടനയുടെ കരുത്തുറ്റ മുഖമായി കെ.എസ്. സലീഖയും പത്മാവതിയും പുതിയ ചുമതലകളിൽ എത്തുന്നതോടെ മഹിളാ അസോസിയേഷൻ പ്രവർത്തനം കൂടുതൽ സജീവമാകുമെന്നാണ് വിലയിരുത്തൽ.

സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിവിധ സെമിനാറുകളിൽ ദേശീയ-സംസ്ഥാന നേതാക്കൾ പങ്കെടുത്തു . സമാപന ദിവസമായ ഇന്ന് പതിനായിരങ്ങൾ പങ്കെടുക്കുന്ന വനിതാ റാലിയും പൊതുസമ്മേളനവും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button