Uncategorized

റബര്‍ തോട്ടത്തിന് തീ പിടിച്ചു, ഒന്നര ഏക്കറോളം സ്ഥലത്തെ അടിക്കാടുകള്‍ പൂര്‍ണമായി കത്തിനശിച്ചു

മലപ്പുറം: എടക്കരയില്‍ റബര്‍ തോ ട്ടത്തില്‍ തീ പിടിച്ച് അടിക്കാടുക ള്‍ പൂര്‍ണമായി കത്തിനശിച്ചു. കഴിഞ്ഞ ദിവസം പെരുങ്കുളത്താണ് ഉച്ചക്ക് 12 മണിയോടെ റബര്‍ തോട്ടത്തിന് തീ പിടിച്ചത്. തോട്ടത്തി ന് സമീപത്ത് അഞ്ച് കുടുംബങ്ങള്‍ വീട് നിര്‍മിക്കുന്നതിനായി വാങ്ങിയ സ്ഥലത്തും തീ പടര്‍ന്നു പി ടിച്ചു. ഒന്നര ഏക്കറോളം സ്ഥല ത്തെ അടിക്കാടുകള്‍ പൂര്‍ണമാ യി കത്തിനശിച്ചിട്ടുണ്ട്. ശക്തമായ കാറ്റും ചൂടും തിയണക്കുന്നതിന് തടസമായി.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എടക്കരയില്‍നി ന്ന് ഇന്‍സ്‌പെക്ടര്‍ വി.കെ. കമറുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലി സ് സംഘവും ട്രോമ കെയര്‍ പ്ര വര്‍ത്തകരും ഉടന്‍തന്നെ സ്ഥല ത്ത് എത്തി തീ പടരാതിരിക്കാനു ള്ള നടപടികള്‍ സ്വീകരിച്ചു. ഈ സമയം നിലമ്പൂരില്‍നിന്നും ഫ യര്‍ ഓഫിസര്‍ കെ.പി. ബാബു രാജിന്റെ നേതൃത്വത്തില്‍ അഗ്‌നി ശമന സേനയും സ്ഥലത്ത് എ ത്തിയിരുന്നു.

എന്നാല്‍, ഇതിനകം എടക്കര പൊലിസും ട്രോമാ കെയര്‍ അം ഗങ്ങളും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. ഹംസ പാലാങ്കര, ചന്ദ്രബാബു എന്നിവരുടെ നേതൃ ത്വത്തില്‍ നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button