Uncategorized
പിണറായിക്കെതിരെ ധർമ്മടത്ത് കരുത്തുറ്റ UDF സ്ഥാനാർത്ഥി വരും; സണ്ണി ജോസഫ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് യുഡിഎഫിന്റെ കരുത്തുറ്റ സ്ഥാനാർത്ഥി വരുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള കോൺഗ്രസ് എമ്മുമായി കോൺഗ്രസ് ചർച്ച നടത്തിയിട്ടില്ലെന്നും മുസ്‌ലിം ലീഗ് ചർച്ച നടത്തിയോ എന്ന് അറിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. മുന്നണിയുടെ നന്മക്കായി ആർക്കും അവരുടേതായ സംഭാവനകൾ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എം എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് വരുമെന്നും ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നുവെന്നുമുള്ള റിപ്പോർട്ടുകളോടായിരുന്നു സണ്ണി ജോസഫിന്‍റെ പ്രതികരണം.തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് കൂടുതൽ സീറ്റ് ചോദിച്ചിട്ടില്ല. പാലാ,കൊട്ടാരക്കര സീറ്റുകളുടെ കാര്യത്തിൽ ചർച്ച നടന്നിട്ടില്ല. ജനപിന്തുണയാണ് വിസ്മയമെന്നും അദ്ദേഹം വ്യക്തമാക്കി.




