Uncategorized

വാഹനം ഓടിച്ചത് വിദ്യാർഥികൾ; എംവിഡി ഉദ്യോഗസ്ഥൻ കൈകാണിച്ചിട്ടും നിർത്തിയില്ല; ഇടിച്ചിടാൻ ശ്രമം

തിരൂർ പാറവണ്ണയിൽ വാഹനപരിശോധനയ്ക്കിടെ എംവിഡി ഉദ്യോഗസ്ഥനെ ഇടിച്ചിടാൻ ശ്രമം. സ്കൂൾ യൂണിഫോമിട്ട വിദ്യാർഥികൾ ഓടിച്ച വാഹനം ഉദ്യോഗസ്ഥർ കൈകാണിച്ചിട്ടും നിർത്താതെ പോയി.മോഡിഫൈ ചെയ്‌ത വാഹനത്തിനായി തിരച്ചിൽ ഊർജിതമാക്കി. തിരൂർ ജോയിൻ ആർടി ഓഫീസിന്റെ കീഴിലെ ഉദ്യോഗസ്‌ഥർ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. പഴക്കമുള്ള മാരുതിയുടെ കാർ മോഡിഫൈ ചെയ്തെന്ന് വ്യക്തമായിരുന്നു.ഇതോടെയാണ് ഉദ്യോഗസ്‌ഥർ കൈകാണിച്ചത്. എന്നാൽ വാഹനം നിർത്താൻ വണ്ടിയിലുള്ളവർ തയ്യാറായില്ല. തൊട്ടപ്പുറത്തുള്ള കൊടയ്ക്കൽ ജംഗ്ഷനിൽ വെച്ച് പരിശോധന നടത്തുമ്പോഴും ഈ വാഹനം ശ്രദ്ധയിൽ പെട്ടു. അപ്പോഴും വാഹനം ചീറിപ്പാഞ്ഞു പോകുന്നതാണ് കണ്ടത്.

അഞ്ചു വിദ്യാർഥികളാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button