Uncategorized

തലശ്ശേരി കുയ്യാലിയിൽ വൻ കഞ്ചാവ് വേട്ട

തലശ്ശേരി: കുയ്യാലി റെയിൽവേ ഗേറ്റ് പരിസരത്ത് നടത്തിയ എക്സൈസ് പരിശോധനയിൽ 5.025 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശി രാജീബ് ദാസ് (33) ആണ് എക്സൈസിന്റെ പിടിയിലായത്. തലശ്ശേരി എക്സൈസ് ഇൻസ്പെക്ടർ സുബിൻരാജിന്റെ നേതൃത്വത്തിലായിരുന്നു നടപടി.

എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ജലീഷ് പി, ബിനീഷ് കെ എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളെ കേന്ദ്രീകരിച്ച് ചെറു പൊതികളാക്കി കഞ്ചാവ് വിൽപ്പന നടത്തുന്നതായിരുന്നു പ്രതിയുടെ രീതി.

തലശ്ശേരി മേഖലയിലെ ലഹരി വ്യാപാരവുമായി ബന്ധപ്പെട്ട് പ്രതിയെ കമ്മീഷണർ സ്ക്വാഡ് രഹസ്യ നിരീക്ഷണത്തിലൂടെ കണ്ടെത്തി എക്സൈസിൻ്റെ വലയിലാക്കുകയായിരുന്നു. ലഹരി കടത്ത് തടയുന്നതിനായി കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡിൻ്റെയും കേരള എക്സൈസിൻ്റെ സൈബർ വിംഗിന്റെയും സഹായവും അന്വേഷണത്തിന് ലഭിച്ചു.

ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ലഹരി മരുന്നുകൾ വ്യാപകമായിഎക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ജലീഷ് പി, ബിനീഷ് കെ എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളെ കേന്ദ്രീകരിച്ച് ചെറു പൊതികളാക്കി കഞ്ചാവ് വിൽപ്പന നടത്തുന്നതായിരുന്നു പ്രതിയുടെ രീതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button