വാജിവാഹനം പുതിയ കേസിനു തുടക്കമോ?; തന്ത്രിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തതിൽ കൂടുതൽ പരിശോധനയ്ക്ക് എസ്ഐടി

കൊല്ലം
ശബരിമല
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽനിന്നും കണ്ടെടുത്ത വാജിവാഹനം യഥാർഥമാണോയെന്ന് എസ്ഐടി പരിശോധിക്കും. ശബരിമലയിലെ പഴയ കൊടിമരത്തിൽ ഉണ്ടായിരുന്നതായിരുന്നു ഈ വാജിവാഹനം. കണ്ടെടുത്ത വാജിവാഹനം കൊല്ലം വിജിലൻസ് കോടതിയിൽ എസ്ഐടി ഹാജരാക്കിയിരുന്നു. എന്നാൽ സ്വർണക്കൊള്ള കേസിൽ ഭാഗമല്ലാത്ത വാജിവാഹനം എന്തിന് എസ്ഐടി കണ്ടെടുത്തു എന്നതരത്തിൽ ചർച്ചകളുണ്ടായിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് എസ്ഐടിയുടെ പുതിയ നീക്കം.പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞ വാജി വാഹനത്തിനു പതിനൊന്നു കിലോ തൂക്കമാണുള്ളത്. 2017ൽ ശബരിമലയിലെ കോൺക്രീറ്റ് നിർമിത കൊടിമരം മാറ്റിയിരുന്നു. ഇതിൽ സ്‌ഥാപിച്ചിരുന്ന വാജിവാഹനമാണ് തന്ത്രി വീട്ടിൽ സൂക്ഷിച്ചത്. കോൺക്രീറ്റ് കൊടിമരത്തിനു പകരം തേക്കിൽ തീർത്ത സ്വർണം പൊതിഞ്ഞ പുതിയ കൊടിമരമാണ് സ്ഥാപിച്ചത്. ഈ കൊടിമര നിർമാണത്തിൽ ഒട്ടേറെ പരാതികൾ ഉയർന്നിരുന്നു. അതിലൊന്നു വാജിവാഹനത്തെ കുറിച്ചായിരുന്നു.സ്വർണക്കൊള്ളയെ കുറിച്ചുള്ള
വാർത്തകൾ പുറത്തുവന്നപ്പോഴും
വാജി വാഹനം ചർച്ചയായി.
വാജിവാഹനം സമ്പന്നനു നൽകി
എന്ന തരത്തിലായിരുന്നു
ആരോപണം. ഇതിനുള്ള
മറുപടിയായി വാജിവാഹനം തന്റെ
പക്കലുണ്ടെന്നും വീട്ടിൽ
പൂജാമുറിയിൽ
സൂക്ഷിച്ചിരിക്കുകയാണെന്നും
തന്ത്രി കണ്ഠര് രാജിവര്
അറിയിച്ചു. ഒപ്പം വിവാദമുണ്ടായ
പശ്ചാത്തലത്തിൽ വാജി വാഹനം
തിരിച്ചെടുക്കണമെന്നും ദേവസ്വം ബോർഡിനോടു തന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽപിന്നീട് എസ്ഐടി വീട്ടിൽ
പരിശോധനയ്ക്ക്
എത്തിയപ്പോഴാണ് വാജിവാഹനം
കണ്ടെടുത്തത്. നിലവിൽ
കണ്ടെടുത്ത വാജിവാഹനം യഥാർഥത്തിലുള്ളതാണോ
എന്നാണ് പരിശോധിക്കുക2017ൽ കൊടിമരം മാറ്റി സ്ഥാപിക്കുമ്പോൾ യുഡിഎഫ് സർക്കാർ നിയമിച്ച ദേവസ്വം ബോർഡാണ് ഭരണത്തിലുണ്ടായിരുന്നത്.




