Uncategorized
ആ പ്രയോഗം ചൊടിപ്പിച്ചു! കുപിതനായി ട്രംപ്, പ്രതിഷേധക്കാരന് നേരെ നടുവിരൽ ഉയർത്തിക്കാണിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

വാഷിംഗ്ടൺ: മിഷിഗണിലെ ഓട്ടോ പ്ലാന്റ് സന്ദർശനത്തിനിടെ പ്രതിഷേധക്കാരിൽ ഒരാളോട് ട്രംപ് അശ്ലീലം കലർന്ന രീതിയിൽ പ്രതികരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലടക്കം പ്രചരിക്കുകയാണ്. ഫാക്ടറിയുടെ ഉയർന്ന നടപ്പാതയിലൂടെ ട്രംപ് നടന്നു പോകുന്നത് ദൃശ്യങ്ങളിൽ കാണാം. താഴെ നിന്ന് ഉയരുന്ന പ്രതിഷേധ ശബ്ദങ്ങളും കേൾക്കാം. ഇതിനിടയിൽ ഒരാളുടെ ശബ്ദം മാത്രം ഉയർന്ന് എന്തോ വിളിച്ചു പറയുന്നത് ട്രംപിന്റെ ശ്രദ്ധയിൽപ്പെട്ടതും ട്രംപ് ആദ്യം ദേഷ്യത്തോടെ നോക്കി. പിന്നീട് നടുവിരൽ ഉയർത്തി അയാൾക്ക് നേരെ കാണിക്കുകയായിരുന്നു. ഡെട്രോയിറ്റിലെ ഫോർഡ് എഫ്-150 ഫാക്ടറിയുടെ സന്ദർശനത്തിനിടെയാണ് സംഭവം.




