9 റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍; തിരഞ്ഞെടുപ്പടുത്ത ബംഗാളിന് ഏഴ് സര്‍വീസുകള്‍

9 പുതിയ റൂട്ടുകളിൽ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. കേരളത്തിന് അമൃത് ഭാരത് സര്‍വീസില്ല. തിരഞ്ഞെടുപ്പടുത്ത ബംഗാളിന് ഏഴ് അമൃത് ഭാരത് സര്‍വീസുകള്‍.. തമിഴ്നാടും പരിഗണിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല. തമിഴ്നാടിന് മുന്നും അസമിന് രണ്ടും സര്‍വീസുകള്‍ പ്രഖ്യാപിച്ചു.
ബംഗാൾ-ഡൽഹി, ബംഗാൾ-യുപി.അസം -ഹരിയാന. അസം-യുപി, ബംഗാൾ-തമിഴ്നാട്, ബംഗാൾ-നാഗർകോവിൽ, ബംഗാൾ -കർണ്ണാടക, ബംഗാൾ(ആലിപുർദൗർ)-മുംബൈ, കൊൽക്കത്ത -താംബരം, കൊൽക്കത്ത -ഡൽഹി, കൊൽക്കത്ത -ബനാറസ് എന്നിവിടങ്ങളിലാണ് പുതുതായി അമൃത് ഭാരത് എക്സ്പ്രസ് പ്രഖ്യാപിച്ച റൂട്ടുകൾ.
ബംഗാളില്‍ നിന്ന് നാഗര്‍കോവില്‍,തിരുച്ചിറപ്പള്ളി,താംബരം, എന്നിവിടങ്ങളിലേക്കാണ് തമിഴ് നാട്ടിലേക്കുള്ള സര്‍വീസുകള്‍. ഡൽഹി, യുപി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്കും ബംഗാളില്‍ നിന്ന് സര്‍വീസുകള്‍ പ്രഖ്യാപിച്ചു. അസം- ഹരിയാന, അസം- യുപി തുടങ്ങിയ റൂട്ടുകളിലേക്കും അമൃത് ഭാരത് എക്സ്പ്രസ് ഓടും. ദീര്‍ഘദൂര റൂട്ടുകളില്‍ താഴ്നന്ന ടിക്കറ്റ് നിരക്കില്‍ സര്‍വീസ് നടത്തുന്ന നോണ്‍ എസി ട്രെയിനുകളാണ് അമൃത് ഭാരത് എക്സ്പ്രസ്.




