Uncategorized
‘ഇനിയും വിഷം വമിപ്പിച്ചാൽ തെരുവുപട്ടിയെ കൈകാര്യം ചെയ്യുന്നപോലെ കൈകാര്യം ചെയ്യും’; എകെ ബാലനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ്

കൈകാര്യം ചെയ്യുമെന്ന് ബിനു ചുള്ളിയിൽ.
കോഴിക്കോട്: മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലനെതിരെ പ്രകോപന പ്രസംഗവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിനു ചുള്ളിയിൽ. എകെ ബാലൻ സംഘ്പരിവാറിനേക്കാള്‍ ശക്തിയിൽ വര്‍ഗീയത പറയുകയാണെന്നും ഇനിയും വിഷം വമിപ്പിച്ചാൽ തെരുവുപട്ടിയെ പോലെ കൈകാര്യം ചെയ്യുന്നപോലെ കൈകാര്യം ചെയ്യുമെന്നും ബിനു ചുള്ളിയിൽ പറഞ്ഞു. കോഴിക്കോട് ഇന്നലെ നടന്ന യൂത്ത് കോണ്‍ഗ്രസ് സമരവേദിയിലാണ് വിവാദ പ്രസംഗം. നാട് മറക്കാൻ ആഗ്രഹിക്കുന്ന മാറാടിനെ കുറിച്ച് വീണ്ടും ബാലൻ ഓര്‍മിപ്പിക്കുകയാണ്. ജമാഅത്തിനെ കൂട്ടു പിടിച്ച് ഒരു വിഭാഗത്തിനെതിരെ വര്‍ഗീയത പറയുകയാണ് എകെ ബാലനെന്നും ബിനു ചുള്ളിയിൽ ആരോപിച്ചു.




