Uncategorized

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ച് കടകളിലേക്ക് പാഞ്ഞ് കയറി അപകടം; ജീവനക്കാർ അത്ഭുതകരമായി രക്ഷപെട്ടു

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ച് കടകളിലേക്ക് കയറി അപകടം. കരമന-കളിയിക്കാവിള പാതയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. ടാർ കയറ്റിവന്ന ലോറിയുടെ മുൻവശത്തെ ടയർ ഊരിത്തെറിച്ച് സമീപത്തെ കടകളിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. കടയിലെ ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. തമിഴ്നാട്ടിൽ നിന്ന് ടാർ കയറ്റി പേരൂര്‍ക്കട വഴയില ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുടെ മുന്നിലെ ഇടതുവശത്തെ ടയറാണ് വൻ ശബ്ദത്തോടെ ഊരിത്തെറിച്ച് സമീപത്തെ കടകളിലേക്ക് പാഞ്ഞുകയറിയത്. ആദ്യം ഷോപ്പിലേക്ക് പാഞ്ഞുകയറിയ ടയർ ഉള്ളിൽ തട്ടി വീണ്ടും പുറത്തുവന്ന് സമീപത്തെ കടയിലേക്ക് കയറുകയായിരുന്നു. സമീപത്തെ സ്റ്റുഡിയോയ്ക്കും ഫൈനാൻസ് സ്ഥാപനത്തിനും നാശനഷ്ടമുണ്ടായി. കടകളുടെ മുൻവശത്തെ ഗ്ലാസ് ഡോറുകൾ തകർത്താണ് ടയർ കടകൾക്കുള്ളിലേക്ക്‌ കയറിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button