Uncategorized

‘അവനൊപ്പം, അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ’; രാഹുലിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് ശ്രീനാദേവി

പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പിന്തുണയുമായി കോൺഗ്രസ് വനിതാ നേതാവ്. അടുത്തിടെ സിപിഐ വിട്ട് കോൺഗ്രസിലെത്തിയ, പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗമായ ശ്രീനാദേവി കുഞ്ഞമ്മയാണ് രാഹുലിന് പിന്തുണയുമായി രംഗത്തെത്തിയത്. പീഡനപരാതികളിൽ അവനൊപ്പമാണെന്ന് വ്യക്തമാക്കി ശ്രീനാദേവി കുഞ്ഞമ്മ ഫെയ്‌സ്ബുക്ക് ലൈവ് പങ്കുവെച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെ ‘അതിജീവിതൻ’ എന്നാണ് ശ്രീനാദേവി വിശേഷിപ്പിച്ചത്. പ്രതിസന്ധി നേരിടാൻ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെയെന്നും അവർ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ കുറ്റക്കാരനാണെന്ന് കോടതി പറയണം. കോടതി പറയുംവരെ കുറ്റക്കാരനാണെന്ന് നമുക്ക് വിധിയെഴുതാൻ പറ്റില്ല. നിയമസഭാ സാമാജികൻ എന്ന നിലയിൽ ഇത് പ്രധാന്യംകൊടുക്കേണ്ട വാർത്ത തന്നെയാണ്. പക്ഷേ, പ്രധാന്യംകൊടുക്കുമ്പോൾ ഇത്രയധികം കഥകൾ മെനയുമ്പോൾ, ഇല്ലാക്കഥകൾ മെനയുന്നില്ലെന്ന് റിപ്പോർട്ടമാർ ശ്രദ്ധിക്കണമെന്നും ശ്രീനാദേവി പറഞ്ഞു.

താൻ അതിജീവിതയ്ക്ക് ഒപ്പമാണെങ്കിലും വിവാഹിതയായ സ്ത്രീയാണ് അവസാനത്തെ കേസിലും പരാതിക്കാരി. അങ്ങനെയൊരു വിവാഹബന്ധത്തിൽനിൽക്കുമ്പോൾ അതിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ കഴിയാതെ വരുമ്പോൾ, അവർ ഉയർത്തിയ ആക്ഷേപങ്ങൾ പൂർണമായും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും ശ്രീനാദേവി പറയുന്നു.

നേരത്തേ സിപിഐയിലായിരിക്കെ രാഹുലിനെതിരേ ആരോപണമുയർന്നഘട്ടത്തിലും ശ്രീനാദേവി കുഞ്ഞമ്മ വിവാദമായ പ്രതികരണം നടത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സാങ്കൽപിക ഇരകളെ സൃഷ്ടിക്കാൻ ശ്രമമെന്നായിരുന്നു. ശ്രീനാദേവി അന്ന് പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button