Uncategorized

വിളിക്കോട് ചാക്കാടിൽ കടയ്ക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം

വിളിക്കോട് ചാക്കാടിലെ വി കെ സ്റ്റാർസിനു നേരെയാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യവിരുദ്ധരുടെ ആക്രമണം ഉണ്ടായത്. കടയിലെ ബെഞ്ചും ഡെസ്കും ഉൾപ്പെടെ സമീപത്തെ തോട്ടിൽ വലിച്ചെറിഞ്ഞ നിലയിലാണ്. രാത്രി 10 മണിക്ക് ശേഷമാണ് കടയിൽ ആക്രമണമുണ്ടായതെന്ന് കടയുടമയായ അബ്ദുറഹ്മാൻ പറയുന്നത്.ഇതിന് കടയ്ക്ക് കടയ്ക്ക് നേരെ ആക്രമണം ഉണ്ടായതായും കടയുടമ പറഞ്ഞു. ഇത് സംബന്ധിച്ച് അബ്ദുറഹ്മാൻ മുഴക്കുന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സ്ഥലം വ്യാപാരി വ്യവസായ ഏകോപനസമിതി നേതാക്കൾ സന്ദർശിച്ചു. വ്യാപാരമേഖല തകർച്ചയെ നേരിടുന്ന സാഹചര്യത്തിൽ സാമൂഹ്യവിരുദ്ധർ നടത്തിയ പ്രവൃത്തിയിൽ ഒരിക്കലും ന്യയീകരിക്കാൻ കഴിയില്ലെന്നും പോലീസിൽ പരാതി നൽകുമെന്നും വ്യാപാരി കാക്കയങ്ങാട് വ്യാപാരവ്യവസായ നേതാക്കൾ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button