Uncategorized

ശബരിമല സ്വർണ്ണക്കൊള്ള: ശങ്കർദാസ് ആശുപത്രിയിൽ ബോധമില്ലാത്ത അവസ്ഥയിലെന്ന് പ്രതിഭാഗം, മുൻകൂര്‍ ജാമ്യാപേക്ഷയിൽ ജനുവരി 14-ന് വിശദമായ വാദം

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിസ്ഥാനത്തുള്ള ദേവസ്വം ബോർഡ് മുൻ അംഗം കെപി ശങ്കർദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നാടകീയ രംഗങ്ങൾ. ശങ്കർദാസ് നിലവിൽ ആശുപത്രിയിൽ ബോധമില്ലാത്ത അവസ്ഥയിലാണെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. ശങ്കർദാസ് മെഡിക്കൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിന്റെ ചിത്രങ്ങൾ പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി. ആരോഗ്യനില അതീവ ഗുരുതരമാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ്
എന്നാൽ, അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള നീക്കമാണോ ഇതെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ, പ്രത്യേക അന്വേഷണ സംഘം ശേഖരിച്ച മെഡിക്കൽ രേഖകൾ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. ശങ്കർദാസിന്റെ ചികിത്സ സംബന്ധിച്ച കൃത്യമായ വിവരങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും പരിശോധിച്ച ശേഷം മാത്രമേ ജാമ്യാപേക്ഷയിൽ കോടതി അന്തിമ തീരുമാനമെടുക്കൂ. കേസിൽ വിശദമായ വാദം കേൾക്കുന്നതിനായി ജനുവരി 14-ലേക്ക് കോടതി മാറ്റി വെച്ചിരിക്കുകയാണ്. ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ പുറത്തുവന്നത് വലിയ ഭക്തജനരോഷത്തിന് കാരണമായിരുന്നു.
‘ദൈവത്തെ പോലും വെറുതെ വിട്ടില്ല’; കെപി ശങ്കർദാസിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം
ശബരിമലയിൽ നടന്നത് അതീവ ഗുരുതരമായ ക്രമക്കേടാണെന്നും ദൈവത്തെ പോലും കൊള്ളയടിക്കാൻ മടിക്കാത്ത അവസ്ഥയാണുണ്ടായതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കർദാസ് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ഇത്തരത്തിൽ കടുത്ത പരാമർശങ്ങൾ നടത്തിയത്. സ്വർണ്ണക്കൊള്ളയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ശങ്കർദാസിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button