Uncategorized

ഇതെന്തൊരു ക്വിസ്, പല ചോദ്യങ്ങളുടെയും ഉത്തരം പിണറായി! ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ക്വിസ് വിവാദത്തിൽ, പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ് അധ്യാപക സംഘടനകൾ

തിരുവനന്തപുരം: ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ക്വിസ് മത്സരം വിവാദത്തിൽ. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള ചോദ്യാവലിയാണ് വിവാദത്തിന് കാരണം. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ഇന്ന് ആരംഭിക്കുന്ന മത്സരത്തിലെ ചോദ്യങ്ങൾ പൂർണ്ണമായും ഇടത് സർക്കാരിന്റെ പരസ്യപ്രചാരണമാണെന്നും പല ചോദ്യങ്ങളുടെയും ഉത്തരം ‘മുഖ്യമന്ത്രി’ എന്നാണെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ പി എസ് ടി എ (KPSTA) രംഗത്തെത്തി. ‘അതിദാരിദ്ര്യ മുക്തമായി കേരളത്തെ പ്രഖ്യാപിച്ചത് ആര്?’ എന്നതടക്കമുള്ള ചോദ്യങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കുട്ടികളിൽ നിർബന്ധപൂർവ്വം രാഷ്ട്രീയം അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സംഘടന ആരോപിച്ചു

malayalam
liveTV

TRENDING :
Rahul Mamkootathil
Sabarimala Gold Theft Case
Kerala Assembly Election 2026
Kerala Lottery
Gold Rate Today
PREV
NEXT
ഇതെന്തൊരു ക്വിസ്, പല ചോദ്യങ്ങളുടെയും ഉത്തരം പിണറായി! ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ക്വിസ് വിവാദത്തിൽ, പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ് അധ്യാപക സംഘടനകൾ
Author : Anver Sajad
Published : Jan 12 2026, 02:15 PM IST
pinarayi quiz
Image Credit: Asianet News

ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ക്വിസ് മത്സരം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണം. പല ചോദ്യങ്ങൾക്കും ഉത്തരം ‘മുഖ്യമന്ത്രി’ എന്നാണെന്നും സർക്കാർ ഫണ്ട് ഉപയോഗിച്ച് പാർട്ടി പ്രചാരണം നടത്തുകയാണെന്നും കോൺഗ്രസ് അധ്യാപക സംഘടനയായ കെപിഎസ്ടിഎ ആരോപിച്ചു
തിരുവനന്തപുരം: ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ക്വിസ് മത്സരം വിവാദത്തിൽ. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള ചോദ്യാവലിയാണ് വിവാദത്തിന് കാരണം. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ഇന്ന് ആരംഭിക്കുന്ന മത്സരത്തിലെ ചോദ്യങ്ങൾ പൂർണ്ണമായും ഇടത് സർക്കാരിന്റെ പരസ്യപ്രചാരണമാണെന്നും പല ചോദ്യങ്ങളുടെയും ഉത്തരം ‘മുഖ്യമന്ത്രി’ എന്നാണെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ പി എസ് ടി എ (KPSTA) രംഗത്തെത്തി. ‘അതിദാരിദ്ര്യ മുക്തമായി കേരളത്തെ പ്രഖ്യാപിച്ചത് ആര്?’ എന്നതടക്കമുള്ള ചോദ്യങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കുട്ടികളിൽ നിർബന്ധപൂർവ്വം രാഷ്ട്രീയം അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സംഘടന ആരോപിച്ചു.

ADVERTISEMENT

പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം
സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടി കേവലം പാർട്ടി പ്രചാരണമായി മാറിയെന്നാരോപിച്ച് പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. പൂർണ്ണമായും സർക്കാരിനെ പുകഴ്ത്തുന്ന ചോദ്യാവലി പുറത്തു വന്നതോടെയാണ് പ്രതിപക്ഷ അധ്യാപക സംഘടനകൾ പ്രതിഷേധം കടുപ്പിച്ചത്. വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കമാണിതെന്നും ഇതിൽ നിന്നും സർക്കാർ പിന്മാറണമെന്നും കെ പി എസ് ടി എ ആവശ്യപ്പെട്ടു. എന്നാൽ കുട്ടികൾക്ക് ഭരണകാര്യങ്ങളെക്കുറിച്ച് അറിവ് നൽകാനാണ് ക്വിസ് സംഘടിപ്പിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button