Uncategorized
താഴെചൊവ്വയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

കണ്ണൂർ: താഴെ ചൊവ്വയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. റെയിൽവേ ഗേറ്റ് പരിസരത്താണ് 25 വയസ് തോന്നിക്കുന്ന യുവാവിനെ ഇന്ന് രാവിലെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.




