‘മുഖ്യമന്ത്രി വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു; മാറാട് കേരളം മറക്കാൻ ആഗ്രഹിക്കുന്ന കാര്യം’; കെ.സി വേണുഗോപാൽ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഇടതുപക്ഷം പരാജയത്തിൻ്റെ പാഠം പടിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും കെസി വേണുഗോപാൽ വിമർശിച്ചു. ഡൽഹിയിലെ ബോസുമാരെ തൃപ്തി പെടുത്താനാണ് പിണറായി ശ്രമിക്കുന്നതെന്ന് അദേഹം കുറ്റപ്പെടുത്തി.
മാറാട് കലാപം കേരളം മറക്കാൻ ആഗ്രഹിക്കുന്ന കാര്യമാണ്. അത്തരം കലാപം ആവർത്തിക്കാതിരിക്കാനാണ് ശ്രമിച്ചത്. അവിടെ രാഷ്ട്രീയ കച്ചവടത്തിന് വന്നത് പിണറായി വിജയനാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. മുന്നണിയിൽ ആരൊക്കെ ഉണ്ടെന്ന് യുഡിഎഫ് രഹസ്യമാക്കി വെക്കാറില്ല. യുഡിഎഫ് അധികാരത്തിൽ വരുമെന്നും ജനങ്ങൾക്ക് വേണ്ടി ഭരിക്കുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം ഭരിക്കുമെന്ന ബാലന്റെ പ്രസ്താവനയ്ക്കും കെസി വേണുഗോപാൽ മറുപടി പറഞ്ഞു. യുഡിഎഫ് ഭരിക്കുന്നത് ജനങ്ങൾക്കു വേണ്ടിയാവുമെന്നും ആഭ്യന്തരം ഭരിക്കുന്നത് കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയാവുമെന്നും അദേഹം വ്യക്തമാക്കി. എ. കെ ബാലൻ്റെത് ബാലിശമായ പ്രസ്താവനയാണെന്ന് അദേഹം കൂട്ടിച്ചേർത്തു.




