കാത്തിരിപ്പിന് ഇനി ഇത്തിരി ദൂരം, ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ്, സ്റ്റേഷനുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു

ദുബൈ: ഏറെ നാളായി പ്രവാസികളും സ്വദേശികളും കാത്തിരിക്കുന്ന ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന്റെ റൂട്ട് മാപ്പും സ്റ്റേഷനുകളും സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തി. യുഎഇയിലെ ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന 900 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽ ശൃംഖലയിൽ ആകെ 11 പാസഞ്ചർ സ്റ്റേഷനുകളാണ് ഉണ്ടാവുക. നേരത്തെ പ്രഖ്യാപിച്ച നാല് പ്രധാന സ്റ്റേഷനുകൾക്ക് പുറമെ 7 പുതിയ സ്റ്റേഷനുകൾ കൂടി വ്യാഴാഴ്ച പ്രഖ്യാപിച്ചു.
അബുദാബി: മുഹമ്മദ് ബിൻ സായിദ് സിറ്റി
ദുബൈ: ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്
ഷാർജ: യൂണിവേഴ്സിറ്റി സിറ്റി
ഫുജൈറ: അൽ ഹിലാൽ ഏരിയ
അൽ സില – സൗദി അതിർത്തിക്ക് സമീപം
അൽ ദന്ന
അൽ മിർഫ
മദീനത്ത് സായിദ്
മെസൈറ
അൽ ഫയ
അൽ ദൈദ്
യാത്രാസമയവും വേഗതയും
മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ നിലവിലെ യാത്രാസമയം 30 മുതൽ 40 ശതമാനം വരെ കുറയ്ക്കും. പ്രധാന നഗരങ്ങൾക്കിടയിലുള്ള ഏകദേശ യാത്രാസമയം താഴെ പറയുന്ന രീതിയിലാണ്:
അബുദാബി – ദുബൈ: 57 മിനിറ്റ്




