Uncategorized
മുളകുപൊടി എറിഞ്ഞ ശേഷം മുഖത്ത് തുണിയിട്ട് കവര്‍ച്ച; വയോധികയുടെ മാല പൊട്ടിച്ച പ്രതി പിടിയില്‍

നടവയൽ നടവയൽ ചീങ്ങോട് അയനിമലയിൽ വീട്ടിൽ അതിക്രമിച്ച് കയറി മുളകുപൊടി എറിഞ്ഞ ശേഷംമുഖത്ത് തുണിയിട്ട് വയോധികയുടെ മാലയുടെ ഒരു ഭാഗം പൊട്ടിച്ച് കടന്നുകളഞ്ഞ മോഷ്‌ടാവ് പിടിയിലായി. അയനിമല സരോജിനിയുടെ മാല കവർന്ന കേസിൽ നടവയൽ പുഞ്ചയിൽ ജിനേഷ് (37) ആണ് ബത്തേരി ഡിവൈഎസ്‌പി കെ.ജെ ജോൺസൻ്റെ നേതൃത്വത്തിൽ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്‌തത്. ഈ മാസം 1 നാണ് പ്രതി മാല പൊട്ടിച്ചത്. സഹോദരിക്കൊപ്പം താമസിച്ചു വരുന്ന സരോജിനിയുടെ വീട്ടിലെത്തി തലയിലൂടെ മുളക് പൊടി വിതറിയ ശേഷം കഴുത്തിലെ രണ്ടു പവൻ തൂക്കം വരുന്നു സ്വർണ്ണമാലയുടെ പകുതി ഭാഗം കവർച്ച ചെയ്‌തു കൊണ്ടു പോകുകയായിരുന്നു. സംഭവത്തിൽ സരോജിനിയുടെ കഴുത്തിനും കവിളിലും നേരിയ പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് മൊബൈൽ ഫോണും, സിസിടിവി യും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.




