Uncategorized
വെള്ളി വിലയില്‍ വന്‍ തകര്‍ച്ച; ഒറ്റദിവസം ഇടിഞ്ഞത് 11,000 രൂപ; വിപണിയില്‍ ‘ലാഭമെടുക്കല്‍’ തകൃതി

റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ വെള്ളി വിലയില്‍ വന്‍ ഇടിവ്. എം.സി.എക്സ് വിപണിയില്‍ ഒരു കിലോ വെള്ളിയുടെ വിലയില്‍ 11,000 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയിലുണ്ടായ തളര്‍ച്ചയും നിക്ഷേപകര്‍ കൂട്ടത്തോടെ ലാഭം എടുത്തുമാറാന് ശ്രമിച്ചതുമാണ് വില ഇടിയാന്‍ കാരണം. 2025-ല്‍ റെക്കോര്‍ഡ് നേട്ടങ്ങള്‍ സ്വന്തമാക്കിയ വെള്ളി വിലയില്‍ പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ വലിയ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തുന്നത്.
വില കുത്തനെ താഴേക്ക്
2,59,692 രൂപ വരെ ഉയര്‍ന്ന വെള്ളി വില പിന്നീട് കുത്തനെ താഴുകയായിരുന്നു. ഒരു ഘട്ടത്തില്‍ വില 2,40,605 രൂപ എന്ന നിലയിലേക്ക് വരെ താഴ്ന്നു. ഏകദേശം 11,000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയില്‍ സ്പോട്ട് സില്‍വര്‍ വില 2.7 ശതമാനം കുറഞ്ഞ് 76 ഡോളറിലെത്തി.




