Uncategorized

രാത്രി വന്ന ഓ‍ർഡർ 3 എലിവിഷം! ഡെലിവറി ബോയ് കണ്ടത് കരച്ചിലോടെ നിൽക്കുന്ന യുവതിയെ; തന്ത്രപൂർവ്വം ക്യാൻസലാക്കി, യുവതിക്ക് പുതുജീവൻ

ചെന്നൈ: തമിഴ്നാട്ടിൽ എലിവിഷം കഴിച്ച് ജീവനൊടുക്കാനിരുന്ന യുവതിക്ക് രക്ഷകനായി ഓൺലൈൻ ഡെലിവറി ബോയി. സമയോചിതവും തന്ത്രപൂർവവുമായ ഇടപെടലലൂടെ യുവതിയുടെ ജീവൻ രക്ഷിച്ച ഇ-കൊമേഴ്സ് ഡെലിവറി ബോയിക്ക് അഭിനന്ദന പ്രവാഹം. കഴിഞ്ഞ ദിവസമാണ് സംഭവത്തെക്കുറിച്ച് വിവരിച്ച് ഡെലിവറി ബോയിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. രാത്രി വൈകിയെത്തിയ ഓർഡറുമായി സ്ഥലത്തെത്തിയപ്പോൾ ഡെലിവറി ബോയിക്ക് തോന്നിയ സംശയമാണ് ഒരു ജീവൻ രക്ഷിക്കാൻ കാരണമായത്. മൂന്ന് പായ്ക്കറ്റ് എലിവിഷമായിരുന്നു ഓൺലൈനിൽ ഓർഡർ ചെയ്തത്. ഡെലിവറിക്കെത്തിയപ്പോൾ കണ്ടത് കരഞ്ഞുകൊണ്ടിരിക്കുന്ന യുവതിയെ. സംശയം തോന്നി സംസാരിച്ചപ്പോൾ ആണ് യുവതി ജീവനൊടിുക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് മനസിലായത്. ഇതോടെ ഡെലിവറി ബോയി അവരെ പിന്തിരിപ്പിച്ച് ഓ‍ർഡർ ക്യാൻസ‌ൽ ചെയ്യിക്കുകയായിരുന്നു.

‘രാത്രി വളരെ വൈകി ഒരു ഉപഭോക്താവ് 3 പാക്കറ്റ് എലിവിഷം ഓർഡർ ചെയ്തു. ഇതിപ്പോൾ കൊണ്ടുപോയി കൊടുക്കണോ എന്ന് ആദ്യമൊന്ന് ആലോചിച്ചു. അവസാനം പോയിനോക്കാം എന്നു കരുതി ലൊക്കേഷനിൽ എത്തി. അവിടെ കണ്ടത് കരഞ്ഞുകൊണ്ട് നിൽക്കുന്ന യുവതിയെ ആണ്. സംശയം തോന്നിയതോടെ ആദ്യം യുവതിയെക്കൊണ്ട് ഓർഡർ ക്യാൻസൽ ചെയ്യിക്കാനാണ് ആലോചിച്ചത്. അവർ കരയുന്നത് കണ്ട് വെറുതേ ചോദിച്ചു, ‘ഈ സമയത്ത് എലിവിഷം ഓർഡർ ചെയ്യേണ്ട കാര്യമില്ല. എലിയുടെ ശല്യമുണ്ടെങ്കിൽ‌ നിങ്ങൾ പകൽ സമയത്തോ രാത്രിയാകും മുൻപോ അല്ലെങ്കിൽ നാളെയോ വാങ്ങിയാൽ മതിയായിരുന്നില്ലേ. രാത്രി വൈകി ഒരു ഓർഡർ. ഇപ്പോഴിതാ നിങ്ങൾ കരയുകയും ചെയ്യുന്നു. സ്വയം അവസാനിപ്പിക്കാനായിരുന്നോ തീരുമാനം?, ഞാൻ അവരോട് ചോദിച്ചു’- ഡെലിവറി ബോയ് വീഡിയോയിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button