Uncategorized
അടയ്ക്കാത്തോട് സെന്റ് ജോസഫ് ദേവാലയത്തിൽ വി.ഔസേപ്പിതാവിൻ്റെയും പരി. കന്യകാമറിയത്തിന്റെയും വി. സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാളാഘോഷങ്ങൾക്ക് കൊടിയേറി.

അടയ്ക്കാത്തോട് സെന്റ് ജോസഫ് ദേവാലയത്തിൽ വി.ഔസേപ്പിതാവിൻ്റെയും പരി. കന്യകാമറിയത്തിന്റെയും വി. സെബസ്ത്യാനോസിൻ്റെയും തിരുനാളിന് കൊടിയേറി. ഫാ. സെബിൻ ഐക്കരത്താഴത്ത്, ഫാ.മാത്യു പെരുമാട്ടിക്കുന്നേൽ എന്നിവർ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.ജനുവരി 10 ശനിയാഴ് 4.45 ന് നടക്കുന്ന ആഘോഷമായ വി. കുർബാനയ്ക്കും തിരുകർമ്മങ്ങൾക്കും ഫാ. ജസ്റ്റിൻ മുത്താനിക്കാട്ട് കാർമികത്വം വഹിക്കും. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ അടക്കാതോട് ടൗണിലേക്ക്’പ്രദക്ഷിണവും തുടർന്ന് ഗാനമേളയും ഉണ്ടാകും തിരുനാൾ സമാപന ദിനമായ ജനുവരി 11 ന് ഞായറാഴ്ച രാവിലെ 6 മണിക്ക് വി.കുർബാന തുടർന്ന് 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന പ്രദക്ഷിണം തുടർന്ന് നേർച്ച ഭക്ഷണത്തോടുകൂടി തിരുനാളിന് സമാപനം കുറിക്കും.




