Uncategorized

ചെന്നൈ– പാലക്കാട്– മംഗളൂരു ട്രെയിൻ വേണം; റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി ഫെയ്മ

ചെന്നൈ ∙ പാലക്കാട് വഴി മംഗളൂരു ഭാഗത്തേക്കു കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫെയ്മ (ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ‌ മലയാളി അസോസിയേഷൻസ്) റെയിൽവേ മന്ത്രി അശ്വിനി ൈവഷ്ണവിനു നിവേദനം അയച്ചു. വടക്കൻ കേരളത്തെ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന നിലവിലുള്ള ട്രെയിനുകളിൽ വലിയ തിരക്കാണെന്നും മിക്ക ദിവസങ്ങളിലും ടിക്കറ്റ് കിട്ടാതെ ഒട്ടേറെ പേർ ബുദ്ധിമുട്ടുകയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ബുക്കിങ് ആരംഭിക്കുന്ന ദിവസം തന്നെ മിക്ക ബെർത്തുകളും നിറയും. മലബാറിൽ നിന്നുള്ള വിദ്യാർഥികൾ, കച്ചവടക്കാർ, പ്രായമായവർ, സ്ത്രീകൾ അടക്കമുള്ളവർ കനത്ത പ്രതിസന്ധി നേരിടുന്നു.

മറ്റിടങ്ങളിലേക്കു വന്ദേഭാരത് ട്രെയിനുകൾ ഉൾപ്പെടെ അനുവദിക്കുമ്പോഴും മലബാറിനെ അവഗണിക്കുകയാണ്. യാത്രക്കാരുടെ ദുരിതം കണക്കിലെടുത്തു ചെന്നൈ– പാലക്കാട്– മംഗളൂരു റൂട്ടിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നും ഇതിനാവശ്യമായ നടപടി ഉടൻ സ്വീകരിക്കണമെന്നും ഫെയ്മ ഓർഗനൈസിങ് സെക്രട്ടറി സി.വേലായുധൻ അഭ്യർഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button