Uncategorized

ഒ ആർ അരവിന്ദാക്ഷൻ അന്തരിച്ചു

തൃശൂർ: അടിയന്തിരാവസ്ഥക്കാലത്ത് എസ്എഫ്ഐ തൃശൂർ ജില്ലാ പ്രസിഡന്റായിരുന്ന ഒ ആർ അരവിന്ദാക്ഷൻ (70) അന്തരിച്ചു. വ്യാഴം പുലർച്ചയ്ക്ക് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കാളത്തോട് കുറ ഒറ്റിലോത്ത് കുടുംബാംഗമാണ്. ഭാര്യ: രാധ. മക്കൾ: പഞ്ചമി, പൗർണമി. മരുമക്കൾ: സുദർശൻ. സുനീഷ്.

കേരളവർമ കോളേജിൽ പഠിക്കവേ അടിയന്തിരാവസ്ഥക്കാലത്ത് അമിതാധികാര വാഴ്ച‌ക്കെതിരെ ശക്തമായ വിദ്യാർഥി പ്രതിരോധം ഉയർത്തുന്നതിൽ നേതൃത്വം നൽകി. വിദ്യാർഥി വേട്ടകളുടേയും അടിച്ചമർത്തലിൻ്റെയും കാലത്ത് ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തെ നയിച്ചു. പഠനത്തിനൊപ്പം രാത്രി ഓട്ടോ ഓടിച്ചാണ് ജീവിതത്തിനു വഴിതേടിയത്. പിന്നീട് വനംവകുപ്പിൽ ജീവനക്കാരനായി. ഫോറസ്‌റ്റ് ഓഫീസറായാണ് വിരമിച്ചത്.
സംസ്കാരം നടത്തി. സിപിഐ എം നേതാക്കളും എസ്എഫ്ഐയുടെ പഴയകാല പ്രവർത്തകരും നേതാക്കളും അന്ത്യോപചാരം അർപ്പിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button