Uncategorized

‘ഉച്ചയ്ക്ക് 1:15 ന് മുമ്പ് ജഡ്ജിമാരെ ഒഴിപ്പിക്കുക’, കാസർകോട് ജില്ലാ കോടതിയിൽ ബോംബ് ഭീഷണി

കാസർകോട് : കാസർകോട് ജില്ലാ കോടതിയിൽ ബോംബ് ഭീഷണി. ഇന്ന് പുലർച്ചെ 3.22 നാണ് കോടതി സമുച്ചയത്തിൽ ബോംബ് വെച്ചതായി ഇ-മെയിൽ സന്ദേശമെത്തിയത്. ”നിങ്ങളുടെ കോടതി സമുച്ചയത്തിൽ 3 ആർഡിഎക്സ് അടങ്ങിയ ഒരു മനുഷ്യ ചാവേർ ബോംബ് സ്ഥാപിച്ചിട്ടുണ്ട്. സ്ഫോടനത്തിന് മുമ്പ് ഉച്ചയ്ക്ക് 1:15 ന് മുമ്പ് ജഡ്ജിമാരെ ഒഴിപ്പിക്കുക” എന്നായിരുന്നു സന്ദേശമെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാനഗറിലുള്ള കോടതിയിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. പൊലീസും ബോംബ്-ഡോഗ് സ്‌ക്വാർഡും പരിശോധന നടത്തുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button