റഷ്യൻ പതാകയുള്ള എണ്ണ ടാങ്കർ പിടിച്ചെടുത്ത് അമേരിക്ക

അറ്റ്ലാന്റിക്ക് സമുദ്രത്തിൽ റഷ്യൻ പതാകയുള്ള എണ്ണ ടാങ്കർ പിടിച്ചെടുത്ത് അമേരിക്ക. ‘മറീനേര’ എന്ന എണ്ണടാങ്കറാണ് പിടിച്ചത്. രണ്ടാഴ്ചയിലേറെ പിന്തുടർന്നാണ് അമേരിക്കയുടെ നീക്കം. കരിബിയൻ കടലിൽ മറ്റൊരു കപ്പൽ കൂടി അമേരിക്ക പിടിച്ചെടുത്തു.
വെനസ്വേലയിൽ നിന്ന് എണ്ണ കടത്താൻ ശ്രമിച്ച ടാങ്കറിനെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. നിയമവിരുദ്ധമായി എണ്ണകടത്തുന്ന ഷാഡോ ഫ്ലീറ്റിന്റെ ഭാഗമാണ് ഈ കപ്പൽ എന്നാണ് അമേരിക്കയുടെ ആരോപണം.
ഉപരോധം ലംഘിക്കുന്ന കപ്പലുകൾക്കെതിരെ നടപടി ഇനിയും തുടരുമെന്നാണ് യുഎസ് സൈന്യം പറയുന്നത്. എന്നാൽ സിവിലിയൻ കപ്പലിനെ അമേരിക്ക പിന്തുടരുന്നത് അവസാനിപ്പിക്കണമെന്നുമാണ് റഷ്യ ആവശ്യപ്പെടുന്നത്. യുക്രെയിൻ യുദ്ധത്തിന്റെ പേരിലാണ് അമേരിക്കയുടെ നേതൃത്വത്തിൽ റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. റഷ്യയുടെ എണ്ണവാങ്ങിയാൽ കർശന നടപടിയുണ്ടാകും എന്നാണ് അമേരിക്ക ലോകരാജ്യങ്ങൾക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.




