Uncategorized

സീതാമൗണ്ട് സെന്റ് ജോസഫ് ദേവാലയത്തിൽ തിരുനാൾ ആഘോഷം ജനുവരി 12 മുതൽ 18 വരെ

പുൽപ്പള്ളി : സീതാമൗണ്ട്, വിശുദ്ധ യൗസേപ്പിതാവിന്റെ
തീർത്ഥാടന കേന്ദ്രത്തിൽ തിരുനാൾ ആഘോഷം 2026 ജനുവരി മാസം പന്ത്രണ്ടാം തീയതി മുതൽ പതിനെട്ടാം തീയതി വരെ ഭക്തിനിർഭരമായ ചടങ്ങുകളോട് നടത്തപ്പെടുന്നതാണ്. പന്ത്രണ്ടാം തീയതി തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് വികാരി ഫാദർ ജെയിംസ് കുന്നത്തേട്ട് തിരുനാൾ കൊടി ഉയർത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും, പൂർവികരുടെ അനുസ്മരണ ദിനമായ അന്ന്, വൈകുന്നേരം 4:30 ക്ക് ജപമാല ആഘോഷമായ പാട്ടു കുർബാന, നൊവേന സിമിത്തേരി സന്ദർശനം പരിപാടികൾ ഉണ്ടായിരിക്കും. തിരുനാളിന്റെ രണ്ടാം ദിവസമായ പതിമൂന്നാം തീയതി വൈകുന്നേരം കുട്ടികളുടെ ദിനമായി ആചരിക്കും, വൈകുന്നേരം നാലര മണിക്ക് ജപമാല പാട്ടു കുർബാന വചനപ്രഘോഷണം എന്നിവയ്ക്ക് ഫാദർ സജി ഇളയിടം നേതൃത്വം നൽകും, തിരുനാളിന്റെ മൂന്നാം ദിവസമായ ബുധനാഴ്ച വൈകുന്നേരം 4:30 ക്ക് ജപമാല, പാട്ടു കുർബാന വചനപ്രഘോഷണം നൊവേന എന്നീ തിരുകർമ്മങ്ങൾക്ക് ഫാദർ ഷാജി ചിറപ്പുറം നേതൃത്വം നൽകും. അന്ന് സപ്തതി കഴിഞ്ഞ മാതാപിതാക്കളെ ആദരിക്കും. നാലാം ദിവസമായ വ്യാഴാഴ്ച സംഘടനാ ദിനമായി ആചരിക്കും. വൈകുന്നേരം നാലരയ്ക്ക് ജപമാല പാട്ടു കുർബാന വചനപ്രഘോഷണം നൊവേന എന്നിവയ്ക്ക് ഫാദർ ജോഷി പുൽപ്പയിൽ നേതൃത്വം നൽകും. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന പുൽപയിലച്ചനെ പൊന്നാട അണിയിച്ച ആദരിക്കും. തുടർന്ന് ഭക്ത സംഘടനകളുടെ വാർഷികാഘോഷവും കലാ നിലാവും അരങ്ങേറും, തിരുനാളിന്റെ അഞ്ചാം ദിവസമായ വെള്ളിയാഴ്ച ദിവ്യകാരുണ്യ ദിനമായി ആചരിക്കും. വൈകുന്നേരം നാലരയ്ക്ക് ജപമാല പാട്ടു കുർബാന, വചനപ്രഘോഷണം നൊവേന, ആരാധന ദിവ്യകാരുണ്യപ്രദക്ഷിണം എന്നിവയ്ക്ക് ഫാദർ ടോമിൻ കുന്നത്തേട്ട് എം സി ബി എസ്, നേതൃത്വം നൽകും, തുടർന്ന് ഏഴുമണിക്ക് കാഞ്ഞിരപ്പള്ളി അമല കമ്മ‍്യൂണിക്കേഷന്റെ ഏറ്റവും പുതിയ നാടകം
“തച്ചൻ,” അരങ്ങേറുന്നതാണ്. തിരുനാൾ ദിനമായ ശനിയാഴ്ച വൈകുന്നേരം 4:30 pm ജപമാല, പാട്ടു കുർബാന വചനപ്രഘോഷണം നൊവേന എന്നിവയ്ക്ക് മുള്ളൻകൊല്ലി ഫൊറോന വികാരി ഫാദർ ജോർജ് ആലുക്ക , ഫാദർ ജേർസൺ മണക്കാട്ട്, ഫാദർ സണ്ണി തൊട്ടപ്പള്ളി എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന് വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭക്തിസാന്ദ്രമായ പ്രദക്ഷിണം പറുദീസ സെന്റ് ജോർജ് കപ്പേളയിലേക്ക്, സമാപന ആശിർവാദത്തോടെ തിരുകർമ്മങ്ങൾ സമാപിക്കും, തുടർന്ന് വിവിധ അബാധ്യ മേളങ്ങൾ ആകാശ വിസ്മയം എന്നിവ നടക്കും, പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ ആറരയ്ക്ക് വിശുദ്ധ കുർബാന, 10 മണിക്ക് ആഘോഷമായ തിരുനാൾ പാട്ടു കുർബാന തിരുനാൾ സന്ദേശം നൊവേന പ്രദക്ഷിണം സെന്റ് തോമസ് കപ്പേളയിലേക്ക്, ദിവ്യകാരുണ്യ ആശിർവാദം, ഊട്ടു നേർച്ച എന്നിവയോടെ തിരുനാൾ സമാപിക്കും,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button