Uncategorized

പത്ത് മണിക്കൂറിലേറെ നീളുന്ന കാത്തിരിപ്പ്; ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു

ശബരിമലയിൽ ദർശനത്തിനായി പത്ത് മണിക്കൂറിലേറെ നീളുന്ന കാത്തിരിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ ഭക്തജനത്തിരക്ക് തുടരുകയാണ്. പമ്പയിലും, ശബരിപീഠത്തിലും, മരക്കൂട്ടത്തും സ്വാമിമാരെ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്.

ഒരേയൊരു ലക്ഷ്യം ശബരീശ ദർശനമാകുമ്പോൾ സ്വാമിമാരുടെ നിര ഇങ്ങനെ നീളും. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ നേരിയ നിയന്ത്രണം. നീലിമല കയറി എത്തുമ്പോൾ അപ്പാച്ചി മേട് കഴിഞ്ഞാലുടൻ സ്വാമിമാർക്ക് കൂടുതൽ നിയന്ത്രണം. ശബരിപീഠം, മരക്കൂട്ടം എന്നിവിടങ്ങളിൽ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്.

മകരവിളക്കിന് ഒരാഴ്ച മാത്രം ശേഷിക്കെ ദർശനം കഴിഞ്ഞാലും സന്നിധാനത്ത് സ്വാമിമാർ തുടരുന്ന രീതിയുണ്ട്. ഇത് പാണ്ടിത്താവളത്തും, മാളികപ്പുറത്തും തിരക്കുയർത്തും. കഴിഞ്ഞ ദിവസം ഒന്നേ കാൽ ലക്ഷത്തിലേറെ സ്വാമിമാർ ശബരിമല ദർശനത്തിന് എത്തിയെന്നാണ് കണക്ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button