Uncategorized
കെ.ജി.യശോധരന്റെ നിര്യാണത്തിൽ പേരാവൂർ പ്രസ് ക്ലബ് അനുശോചിച്ചു

പേരാവൂർ: പ്രസ് ക്ലബ് മുൻ ജനറൽ സെക്രട്ടറിയും മംഗളം, കേരള കൗമുദി ദിനപ്പത്രങ്ങളുടെ കേളകം ലേഖകനുമായിരുന്ന കെ.ജി.യശോധരന്റെ നിര്യാണത്തിൽ പേരാവൂർ പ്രസ് ക്ലബ് അനുശോചിച്ചു. പ്രസിഡന്റ് നാസർ വലിയേടത്ത് അധ്യക്ഷനായി. ജനറൽ സെക്രട്ടറി അനൂപ് നാമത്ത്, ഖജാഞ്ചി സജി ജോസഫ്, കെ.ആർ.തങ്കച്ചൻ, കെ.കെ.ദീപു, സജേഷ് നാമത്ത്, ബബീഷ് ബാലൻ, സവിത മനോജ്, ധോണിഷ് ചാക്കോ എന്നിവർ സംസാരിച്ചു.




