മലയാളി അത്‌ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇടുക്കിയിൽ നടന്ന അഖില കേരളാ മാസ്റ്റേഴ്സ് മീറ്റിൽ വിജയികളായവരെ യു എം സി കേളകം യൂണിറ്റ് ആദരിച്ചു*

കേളകം:അഖില കേരള മാസ്റ്റേഴ്സ് മീറ്റിൽ വിജയികളായവരെ യു എം സി കേളകം യൂണിറ്റ് ആദരിച്ചു. മലയാളി അത്‌ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇടുക്കിയിൽ നടന്ന അഖില കേരള മാസ്റ്റേഴ്സ് മീറ്റിൽ 75 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ 10,000 മീറ്റർ റേസിലും, 5 കിലോ മീറ്റർ നടത്തത്തിലും ഗോൾഡ് മെഡൽ ജേതാവായ ജേക്കബ് ചോലമറ്റത്തെയും 60 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ 5000 മീറ്റർ നടത്തത്തിൽ വെള്ളി മെഡൽ ജേതാവായ ദേവദാസിനെയുമാണ് യു എം സി കേളകം യൂണിറ്റ് ആദരിച്ചത്.
ജോയിൻ സെക്രട്ടറി സൈജു ഗുജറാത്തി സ്വാഗതം പറഞ്ഞ ചടങ്ങിൽ യുണിറ്റ് പ്രസിഡൻറ് കൊച്ചിൻ രാജൻ അധ്യക്ഷനാവുകയും ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെഎം ബഷീർ യുണിറ്റ് എക്സിക്യുട്ടീവ് അംഗം ഐ സി വിത്സൺ ആശംസകളർപ്പിച്ച് സംസാരിക്കുകയും, സജി ജോസഫ് നന്ദി പറയുകയും ചെയ്തു.




