Uncategorized

ഇരിട്ടി, ആറളം ഫാമിൽ നിർമ്മാണം നടക്കുന്ന ആനമതിലിനോടും കാട്ടാനകളുടെ പരാക്രമം.

ഇരിട്ടി : ആറളം ഫാമിൽ നിർമ്മാണം നടക്കുന്ന ആനമതിലിനോടും കാട്ടാനകളുടെ പരാക്രമം. മതിലിന്റെ കോൺക്രീറ്റ് പ്രവൃത്തിക്കായി തയാറാക്കി ഉറപ്പിച്ച കമ്പികൾ കട്ടാന ചവിട്ടി നശിപ്പിച്ചു. ആണ് പില്ലർ കോൺക്രീറ്റ് ചെയ്യുന്നതിനായി പൂക്കുണ്ട് മേഖലയിൽ കെട്ടി തയാറാക്കിയ അഞ്ചോളം പില്ലറുകളുടെ കമ്പികൾ ആണ് ആനകൾ ചവിട്ടി നശിപ്പിച്ചത്. പുനരധിവാസ മേഖലയിൽ സ്ഥാരിം പ്രശ്നങ്ങൾ തീർക്കുന്ന മൊട്ടുകൊമ്പനാണ് ഇവ നശിപ്പിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആന ചവിട്ടി ഒടിച്ചതോടെ പില്ലറിന്റെ അടിത്തറ ഉൾപ്പെടെ പൊളിച്ചുമാറ്റി വളഞ്ഞ കമ്പികൾ നേരെയാക്കി വേണം വീണ്ടും നിർമ്മാണം തുടരാൻ. ഇതോടെ ഇഴഞ്ഞു നീങ്ങുന്ന മതിൽ നിർമ്മാണം വീണ്ടും കാലതാമസം വരുമെന്ന ആശങ്കയിൽ ആണ് പ്രദേശവാസികൾ. നിർമ്മാണം വൈകിയാൽ കശുവണ്ടി, മാമ്പഴ സീസൺ ആരംഭിക്കുന്നതോടെ വീണ്ടും ആനകൾ കൂട്ടമായി ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ ഇത്തവണയും കഴിയില്ല എന്ന ആശങ്കയും ശക്തമാവുകയാണ്. കഴിഞ്ഞ വർഷം കശുവണ്ടി സീസണിലാണ് ദമ്പതിമാരെ കാട്ടാന ചവിട്ടിക്കൊന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button