Uncategorized

തര്‍ക്കത്തിനൊടുവില്‍ ഓഫീസ് മാറ്റം, വികെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു

തിരുവനന്തപുരത്തെ ബിജെപി നേതാവും കൗൺസിലറുമായ ആർ ശ്രീലേഖയുമായുള്ള തർക്കത്തിനൊടുവിൽ വി കെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു. ശാസ്തമംഗലത്തെ ഓഫീസാണ് എംഎൽഎ ഒഴിയുന്നത്. പകരം മരുതംകുഴിയിലാണ് പുതിയ ഓഫീസ്. ഇവിടേക്ക് പ്രവർത്തനം മാറ്റാനാണ് തീരുമാനം.

ഇക്കുറി മുകേഷിന് സീറ്റില്ല, പകരക്കാരനെ തേടി സിപിഎം
മുകേഷിനെ ഇത്തവണ കൊല്ലത്ത് മത്സരിപ്പിച്ചേക്കില്ല. മുകേഷിന് പകരമാരെന്ന ചര്‍ച്ച സിപിഎമ്മില്‍ സജീവമാണ്. സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ എസ് ജയമോഹനാണ് മുൻതൂക്കം. സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി കെ ഗോപനും പരിഗണനയിലുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിനായി മുസ്ലിം ലീഗിൽ സീറ്റ് ചർച്ചകൾ സജീവം. അഞ്ച് സിറ്റിംഗ് എംഎൽഎമാർ ഒഴിവാകുമെന്ന് സൂചന. കെ പി എ മജീദ്, യുഎ ലത്തീഫ്, പി ഉബൈദുല്ല, എൻ എ നെല്ലിക്കുന്ന് തുടങ്ങിയവർക്ക് വീണ്ടും അവസരം ലഭിക്കാനിടയില്ല എന്നാണ് വിവരം. എം കെ മുനീറിനെ മത്സരിപ്പിക്കണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് മലപ്പുറത്തേക്ക് മാറാൻ ആലോചിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button