Uncategorized

അമ്പലവയൽ കളത്തുവയൽ ഭാഗത്ത് മദ്യവും കഞ്ചാവും പിടികൂടി

അമ്പലവയൽ: വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എസ് നിജുമോന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ്റ് ആൻഡ് ആന്റീ നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ എ രമേഷും സംഘവും അമ്പലവയൽ കളത്തുവയൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ നിന്നും 7 ലിറ്റർ നിരോധിത പുതുച്ചേരി മദ്യവും, 304 ഗ്രാം ഉണങ്ങിയ കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പുത്തൻപുരയിൽ വീട്ടിൽ രാമചന്ദ്രൻ പി (73) എന്നയാളെ അറസ്റ്റ് ചെയ്‌തു. പ്രിവന്റീവ് ഓഫീസർ സാബു സി.ഡി, സിവിൽ എക്സൈസ് ഓഫീസർമാരായ മിഥുൻ. കെ, സുരേഷ് കെ, ഷിനോജ് എം.ജെ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ അനിത.എം, സുദിവ്യഭായി ടി.പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ് ടി.പി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button