കേളകം, കെ ജി യശോധരന്റെ നിര്യാണത്തിൽ അനുശോചനം സംഘടിപ്പിച്ചു

കേളകം: എസ്എൻഡിപി യോഗം നേതാവ് കെ ജി
യശോധരന്റെ നിര്യാണത്തിൽ അനുശോചനം സംഘടിപ്പിച്ചു എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് അംഗവും കേളകം അടയ്ക്കാത്തോട് മേഖലയിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ ജി യശോധരന്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി.അടക്കാത്തോട് ടൗണിൽ ചേർന്ന് യോഗത്തിൽ ഇരിട്ടി എസ്എൻഡിപി യൂണിയൻ സെക്രട്ടറി പി എൻ ബാബു മാസ്റ്ററുടെ അധ്യക്ഷത വഹിച്ചു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ്, ഇരിട്ടി എസ്എൻഡിപി യൂണിയൻ പ്രസിഡണ്ട് കെ വി അജി, പ്രസ്സ് ഫോറം സെക്രട്ടറി സജീവൻ, സിപിഎം ലോക്കൽ സെക്രട്ടറി എ സണ്ണി,വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി. സേതു, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിനു എടാൻ,സിന്ധു മുഞ്ഞനാട്ട്, കെ കെ സോമൻ. വി ഡി ബിൻ്റോ, ബിജെപി നേതാവ് റോയി തോമസ്,മുസ്ലിം ലീഗ് നേതാവ് കബീർ അനൂപ് പനക്കൽ, ഭാസ്കരൻ, ചന്ദ്രമതി, രാധാ മാങ്കൂട്ടത്തിൽ എന്നിവർ സംസാരിച്ചു




