Uncategorized

നാട്ടിൽ പോയി വരുമ്പോൾ ബ്രൗൺഷുഗർ എത്തിക്കുന്നത് പതിവ്; നിരന്തരം നിരീക്ഷണം, ഇതരസംസ്ഥാന തൊഴിലാളി കൊണ്ടോട്ടിയിൽ പിടിയിൽ

മലപ്പുറം: വിൽപ്പനയ്ക്കായി എത്തിച്ച 20 ഗ്രാം ബ്രൗൺഷുഗറുമായി ഇതരസംസ്‌ഥാന തൊഴിലാളി കൊണ്ടോട്ടിയിൽ പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി നസീറുൾ (32) ആണ് പിടിയിലായത്. ഇന്നു രാവിലെ കൊണ്ടോട്ടി ബസ് സ്റ്റാൻ്റിൽ വച്ചാണ് പൊലീസ് പിടികൂടിയത്. ഇയാൾ വർഷങ്ങളായി മലപ്പുറം ജില്ലയിൽ ജോലി ചെയ്തുവരികയായിരുന്നു. ബം​ഗാളിൽ പോയി മടങ്ങുമ്പോൾ ലഹരിയുമായാണ് നസീറുൾ എത്താറുള്ളതെന്ന് പൊലീസ് അറിയിച്ചു.

ഏറെക്കാലമായി മലപ്പുറം ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. നാട്ടിൽ പോയി മടങ്ങിയെത്തുമ്പോൾ ആണ് ഇയാളെ ബ്രൗൺഷുഗറുമായി പിടികൂടിയതെന്നു പൊലീസ് അറിയിച്ചു. എഎസ്‌പി കാർത്തിക് ബാലകുമാർ, സിഐ പിഎം ഷമീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കൊണ്ടോട്ടി എസ്പെസ്ഐ ആൻ്റണി ക്ലീറ്റസ്, ഡാൻസാഫ് ടീമംഗങ്ങളായ മുഹമ്മദ് സലീം, ജസീർ, രഞ്ജിത്, കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ ലക്ഷ്മണൻ, അബ്‌ദുൽ മുനീർ, അജയ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടി നടപടികൾ സ്വീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button