Uncategorized
നെല്ല് സംഭരണത്തിന് ബദൽ; കേരളത്തിൻ്റെ സ്വന്തം കെ-റൈസ് വരുന്നു

തിരുവനന്തപുരം: നെല്ല് സംഭരണത്തിന് സഹകരണ- കർഷക കേന്ദ്രീകൃത ബദലുമായി സംസ്ഥാന സർക്കാർ. കെ-റൈസ് എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിൻ്റെ സ്വന്തം അരി ‘കേരള റൈസ്’ പുറത്തിറക്കാനുള്ള മാതൃകയായി ഈ പദ്ധതിയെ മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ ദ്വിതല സംഭരണ മാതൃക നടപ്പാക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഇതിൻ്റെ ഭാഗമായാണ് കെ-റൈസ് പദ്ധതി നടപ്പിലാക്കുന്നത്.




