പാകിസ്ഥാന്റെ നയതന്ത്രം – പ്രാദേശിക പങ്കാളികളെ ജാഗരൂകരാക്കുന്ന നീക്കങ്ങൾ

പാകിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ 2025 മെയ് മാസം മുതൽ വലിയ മാറ്റങ്ങളുണ്ട്. ഇതിന് പ്രധാനകാരണം പാകിസ്ഥാന്റെ ഊർജ്ജ, എണ്ണശേഖരത്തിൽ യു.എസിനുള്ള താൽപര്യവും ബാഗ്രാം എയർബേസിലേക്കുള്ള ജാഗ്രതയും അഫ്ഗാനിസ്ഥാനിലെ മറ്റു ഘടകങ്ങളുമാണ്. മാത്രമല്ല പശ്ചിമേഷ്യയിലെ സുരക്ഷാപ്രശ്നങ്ങളും ഇതിന്റെ ഭാഗമാണ്. മെയ് 2025-ൽ ഇന്ത്യയുമായി ഉണ്ടായ സംഘർഷം അവസാനിപ്പിച്ചതിൽ പാകിസ്ഥാൻ, യു.എസ് ഇടപെടലിന് നന്ദി അറിയിച്ചു. അത് വാഷിങ്ടണിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ വ്യത്യസ്തമായ വിദേശകാര്യനയമാണ് യു.എസ് പിന്തുടരുന്നത്. ട്രംപിന് ഇന്ത്യയുമായുള്ള ബന്ധം സങ്കീർണമായതും കാര്യങ്ങളെ ബാധിച്ചു.
ട്രംപ് ഭരണം തുടങ്ങി ശേഷം പാകിസ്ഥാൻ നേതാക്കൾ മൂന്നുതവണ യു.എസ് സന്ദർശനം നടത്തി. ഇതിൽ കരസേന മേധാവി അസിം മുനിറും ഉൾപ്പെടുന്നു. യു.എസ് ബലോചിസ്ഥാന ലിബറേഷൻ ആർമിയെ ഭീകരവാദി സംഘടനയായി പ്രഖ്യാപിച്ചു. ഇക്കാര്യത്തിൽ രണ്ടു രാജ്യങ്ങളും തമ്മിൽ ധാരണയുമുണ്ട്. ഇത്കൂടാതെ വേൾഡ് ലിബർട്ടി ഫൈനാൻഷ്യൽ എന്ന ഒരു ഫിൻടെക് കമ്പനി പാകിസ്ഥാനിലെ ക്രിപ്റ്റോ കൌൺസിലുമായി ധാരണയുണ്ടാക്കി. ഈ കമ്പനിയിഷ ട്രംപിന്റെ കുടുംബാംഗങ്ങളുമുണ്ട്. അമേരിക്കയിലെ മുൻനിര നേതാക്കൾ പാകിസ്ഥാനിലെ ഊർജ, മിനറൽ വിഭവങ്ങളിൽ താൽപര്യം അറിയിച്ചിട്ടുണ്ട്. ഇവിടെ നിക്ഷേപത്തിനും ശ്രമം തുടങ്ങി, ഭീകരവാദം തുരത്തുന്നതിൽ പാകിസ്ഥാന്റെ പങ്കാളിയും യു.എസ് ആണ്. മാത്രമല്ല യു.എസ് കോൺഗ്രസിൽ വന്ന ഒരു റിപ്പോർട്ട് അനുസരിച്ച് മെയ് മാസം ഇന്ത്യയ്ക്ക് എതിരെ നടന്ന സംഘർഷം പാകിസ്ഥാന്റെ വിജയം എന്നാണ് വാഷിങ്ടൺ വിലയിരുത്തിയത്.




