പേരാവൂർ അത്ലറ്റിസ് അക്കാദമിയുടെ ക്രിസ്മസ് ന്യൂയർ ആഘോഷവും അവധിക്കാല പരിശീലന ക്യാമ്പിന്റെ സമാപനവും നടത്തി

പേരാവൂർ അത്ലറ്റിസ് അക്കാദമിയുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും അവധിക്കാല പരിശീലന ക്യാമ്പിന്റെ സമാപനവും കൊളക്കാട് വ്യാപാര ഭവനിൽ വെച്ച് നടന്നു ചടങ്ങിന് പേരാവൂർ അത്ലറ്റിക്സ് അക്കാദമിയുടെ പ്രസിഡന്റ് പോൾ ജോസഫ് അധ്യക്ഷനായി വേൾഡ് അത്ലറ്റിക്സ്കോച്ച് ജോസഫ് സെബാസ്റ്റ്യൻ മുഖ്യ അതിഥിയായി അക്കാദമിയിൽ പരിശീലനം നടത്തുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും ചേർന്ന് ന്യൂ ഇയർ സെലിബ്രേഷനും നടത്തുകയുയും ചെയ്തു പത്തുദിവസമായി തുണ്ടിയിലും കൊളക്കാടുമായി നടത്തിയ ഈ ട്രെയിനിങ് പ്രോഗ്രാമിൽ രാവിലെയും വൈകുന്നേരവുമായി നിരവധി വിദ്യാർത്ഥികൾ പങ്കെടുക്കുകയും ചെയ്തു
ക്യാമ്പിൽ കിഡ്സ് അത്ലറ്റിക്സിന് വേണ്ടിയിട്ടുള്ള പ്രത്യേക പരിശീലന പരിപാടിയും പ്രിന്റ്/ ജംസ്/ഹാർഡിൽ സ്ട്രെന്തൻ and കണ്ടീഷൻ എന്നിവയിൽ പ്രത്യേക പരിശീലനവും ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു
ഈ യോഗത്തിൽ സെക്രട്ടറി സൈമൺ മേച്ചേരി സ്വാഗതവും കണ്ണൂർ ജില്ല സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ ആന്റണി സെബാസ്റ്റ്യൻ ആശംസകൾ അറിയിക്കുകയും അക്കാദമിയുടെ പിടിഎ പ്രസിഡന്റ് പുരുഷോത്തമൻ നന്ദി അറിയിക്കുകയും ചെയ്തു




