Uncategorized

‘പാർട്ടിയും മുന്നണിയും കൂടെയുള്ളപ്പോൾ ഒരു ഭയവുമില്ല, പഞ്ചായത്ത് പ്രസിഡന്റാകുമെന്ന് പ്രതീക്ഷിച്ചതല്ല’; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ഷഹീനമോൾ

മലപ്പുറം: ജനപ്രതിനിധിയാകാൻ കഴിഞ്ഞതിലും പ്രസിഡന്റാകാൻ കഴിഞ്ഞതിലും സന്തോഷമെന്ന് സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായ മലപ്പുറം ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് എം.ടി ഷാഹിനമോൾ. പാർട്ടിയും ഭരണസമിതിയും മുന്നണിയും കൂടെയുള്ളപ്പോൾ യാതൊരു വിധത്തിലുള്ള ഭയവുമില്ല. പഞ്ചായത്ത് പ്രസിഡന്റാകുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും ഷാഹിനമോൾ പറഞ്ഞു.

ആദ്യത്തെ വോട്ട് സ്വന്തം പേരിൽ ചെയ്യാനായതിൽ സന്തോഷം. ആദ്യമായിട്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഡിഗ്രി പഠനകാലത്തൊക്കെ രാഷ്ട്രീയമുണ്ടായിരുന്നു. പാർട്ടിയും മുന്നണിയും ഭരണസമിതിയും മുന്നിലും പിന്നിലുമായുള്ളപ്പോൾ പേടിയൊന്നുമില്ല. ഇഎംഎസിന്റെ നാട്ടിൽ 40 വർഷത്തിന് ശേഷമാണ് മുസ്ലിം ലീഗ് പ്രതിനിധി വിജയിക്കുന്നത്.

തെരഞ്ഞെടുപ്പിന് ശേഷവും പൊതുരംഗത്ത് സജീവമായി ഉണ്ടാകുമെന്നും ഏറ്റവും മികച്ച പ്രസിഡന്റായിട്ടാവും ഇനി അറിയപ്പെടുകയെന്നും ഷാഹിന പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button