Uncategorized
‘വീട്ടിൽ ഊണ്’, ഒപ്പമൊരു മിനി ബാറും; എക്സൈസ് റെയ്‌ഡിൽ 76 കുപ്പി മദ്യം പിടിച്ചു

എരുമേലി: ഇരട്ടി ലാഭത്തിൽവിൽപന നടത്താൻ ഉദ്ദേശിച്ച് വലിയ അളവിൽ മദ്യം ശേഖരിച്ച ഹോട്ടലുടമ പിടിയിൽ. പുതുവർഷ ദിനത്തോട് അനുബന്ധിച്ച് വിൽപന നടത്താനാണ് കറിക്കാട്ടൂർ സ്വദേശിയായ തിരുവോണം ഹോട്ടലിന്റെ ഉടമ വി.എസ് ബിജുമോൻ ‘വീട്ടിൽ ഊണി’ന്റെ മറവിൽ മദ്യം സൂക്ഷിച്ചത്. 76 കുപ്പി മദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്.
ബവ്കോയിൽനിന്നും പലതവണയായി ക്യൂനിന്ന് മദ്യം വാങ്ങി വീട്ടിൽ ശേഖരിച്ച് കൂടിയ വിലയ്ക്ക് ഇതരസംസ്ഥാന തൊഴിലാളികൾക്കും സെയിൽസ് വാഹനത്തിലെ ഡ്രൈവർമാർക്കും വിൽപന നടത്തുകയായിരുന്നു ഇയാൾ. വീടിന്റെ മുകളിലത്തെ നിലയിലാണ് രഹസ്യ അറകളിൽ മദ്യം സൂക്ഷിച്ചിരുന്നത്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി എരുമേലി എക്സൈസ് ഇൻസ്പെക്ടർ കെ.എച്ച് രാജീവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.




